ECUMENICAL NEWS

Chicago Ecumenical Council's Christmas Celebrations at December 12th 5 PM


34th Christmas Celebrations 2017


ഷിക്കാഗോ എക്യൂമെനിക്കല്‍ ബാസ്കറ്റ് ബോള്‍ ടൂര്‍ണമെന്റ് നവംബര്‍ 18-ന് - ജോര്‍ജ് പണിക്കര്‍


ഷിക്കാഗോ: എക്യൂമെനിക്കല്‍ കൗണ്‍സില്‍ ഓഫ് കേരളാ ചര്‍ച്ചസ് ഇന്‍ ഷിക്കാഗോയുടെ പത്താമത് ബാസ്കറ്റ് ബോള്‍ ടൂര്‍ണമെന്റ് നവംബര്‍ 18-നു ശനിയാഴ്ച നടക്കും. Rec Plex, 420 W, Demster St, Mount Prospect-ല്‍ രാവിലെ എട്ടുമണിക്ക് രജിസ്‌ട്രേഷനും, 9 മണിക്ക് മത്സരങ്ങളും ആരംഭിക്കുന്നതാണ്.

15 ഇടവകകളുടെ സംഗമ വേദിയായ ഷിക്കാഗോ എക്യൂമെനിക്കല്‍ കൗണ്‍സിലിലെ വിവിധ ദേവാലയങ്ങളെ പ്രതിനിധീകരിച്ച് 13 ടീമുകള്‍ ഈവര്‍ഷത്തെ മത്സരങ്ങളില്‍ പങ്കെടുക്കുന്നത്. ഷിക്കാഗോയിലെ യുവജനങ്ങളുടെ ഹൃദയത്തില്‍ ഐക്യത്തിന്റേയും സ്‌നേഹത്തിന്റേയും മാറ്റൊലി ഉയര്‍ത്തിക്കൊണ്ട് നടത്തുന്ന ഈ ടൂര്‍ണമെന്റ് വന്‍ വിജയമാക്കാന്‍ യുവജനങ്ങളുടെ പ്രതിനിധി ജോജോ ജോര്‍ജ് കഴിഞ്ഞ കുറെ മാസങ്ങളായി കഠിനാധ്വാനത്തിലാണ്. ബാസ്കറ്റ് ബോള്‍ ടൂര്‍ണമെന്റ് ആവേശപൂര്‍ണ്ണമാക്കാന്‍ വിവിധ ദേവാലയങ്ങളിലെ ടീമുകള്‍ ഒരുങ്ങിക്കഴിഞ്ഞു. ആവേശം ഉണര്‍ത്തുന്ന കാണികളും, ടൂര്‍ണമെന്റിനോട് അനുബന്ധിച്ച് നടത്തുന്ന വാദ്യഘോഷങ്ങളും എല്ലാം ചേര്‍ന്ന് കായികമാമാങ്കം തീര്‍ക്കുന്ന ബാസ്കറ്റ് ബോള്‍ ടൂര്‍ണമെന്റിനായി വിപുലമായ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്.

2007-ല്‍ ഷിക്കാഗോ എക്യൂമെനിക്കല്‍ കൗണ്‍സിലിന്റെ സില്‍വര്‍ ജൂബിലിയോടനുബന്ധിച്ച് വിവിധ ദേവാലയങ്ങളിലുള്ള യുവജനങ്ങളെ ഒന്നിപ്പിച്ച് ക്രിസ്തീയ ഐക്യത്തില്‍ മുന്നേറുവാന്‍ സ്‌പോര്‍ട്‌സ് മിനിസ്ട്രിയുടെ ഭാഗമായി ആരംഭിച്ചതാണ് ബാസ്കറ്റ് ബോള്‍ ടൂര്‍ണമെന്റ്.

വിജയികള്‍ക്ക് വെരി റവ. കോശി പൂവത്തൂര്‍ കോര്‍എപ്പിസ്‌കോപ്പ മെമ്മോറിയല്‍ എവര്‍ റോളിംഗ് ട്രോഫി, പ്രവീണ്‍ വര്‍ഗീസ് മെമ്മോറിയല്‍ എവര്‍ റോളിംഗ് ട്രോഫി, എന്‍.എന്‍ പണിക്കര്‍ മെമ്മോറിയല്‍ എവര്‍ റോളിംഗ് ട്രോഫി എന്നിവ സമ്മാനിക്കുന്നതാണ്.

യുവത്വത്തിന്റെ ത്രസിപ്പിക്കുന്ന ബാസ്കറ്റ് ബോള്‍ പ്രകടനങ്ങള്‍ കാണുവാനായി എല്ലാ കായിക പ്രേമികളേയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു. ടൂര്‍ണമെന്റിന്റെ വിജയകരമായ നടത്തിപ്പിനുവേണ്ടി റവ.ഫാ. ബാബു മഠത്തില്‍പറമ്പില്‍ ചെയര്‍മാനും, ജോര്‍ജ് പണിക്കര്‍ കണ്‍വീനര്‍, ജോജോ ജോര്‍ജ് കോ കണ്‍വീനര്‍ (യൂത്ത്), പ്രവീണ്‍ തോമസ്, സജി കുര്യന്‍, ബിജു ജോര്‍ജ്, ജയിംസ് പുത്തന്‍പുരയില്‍, രഞ്ജന്‍ ഏബ്രഹാം എന്നിവര്‍ അടങ്ങുന്ന കമ്മിറ്റി അക്ഷീണം പ്രയത്‌നിക്കുന്നു. എക്യൂമെനിക്കല്‍ കൗണ്‍സിലിനു രക്ഷാധികാരികളായി ബിഷപ്പ് മാര്‍ ജേക്കബ് അങ്ങാടിയത്ത്, ബിഷപ്പ് മാര്‍ ജോയി ആലപ്പാട്ട്, റവ. ഏബ്രഹാം സ്കറിയ (പ്രസിഡന്റ്), റവ.ഫാ. ജോര്‍ജ് സജീവ് മാത്യൂസ് (വൈസ് പ്രസിഡന്റ്), ഗ്ലാഡ്‌സണ്‍ വര്‍ഗീസ് (സെക്രട്ടറി), ടീന തോമസ് (ജോയിന്റ് സെക്രട്ടറി), ജോണ്‍സണ്‍ കണ്ണൂക്കാടന്‍ (ട്രഷറര്‍) എന്നിവര്‍ നേതൃത്വം നല്‍കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ജോജോ ജോര്‍ജ് (യൂത്ത് കണ്‍വീനര്‍) 224 489 4012, പ്രവീണ്‍ തോമസ് (847 769 0050), ജോണ്‍സണ്‍ കണ്ണൂക്കാടന്‍ (847 477 0564).
എക്യൂമെനിക്കല്‍ കൗണ്‍സില്‍ ക്രിസ്മസ് പ്രോഗ്രാം: ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുന്നു


ഷിക്കാഗോ: കേരളത്തില്‍ വേരുകളുള്ള ഷിക്കാഗോയിലെ ക്രൈസ്തവ സഭകളുടെ കൂട്ടായ്മയായ എക്യൂമെനിക്കല്‍ കൗണ്‍സില്‍ ഈവര്‍ഷവും വിപുലമായ രീതിയില്‍ ക്രിസ്മസ് ആഘോഷിക്കുന്നു. ഡിസംബര്‍ ഒമ്പതാം തീയതി ശനിയാഴ്ച വൈകുന്നേരം 5 മണിക്ക് ആഘോഷങ്ങളുടെ തിരശീല ഉയരും. പാര്‍ക്ക് റിഡ്ജിലുള്ള മെയിന്‍ ഈസ്റ്റ് ഹൈസ്കൂള്‍ ഓഡിറ്റോറിയത്തില്‍ വച്ചായിരിക്കും ആഘോഷപരിപാടികള്‍ അരങ്ങേറുക. മലങ്കര സിറിയന്‍ ഓര്‍ത്തഡോക്‌സ് സഭയുടെ ആര്‍ച്ച് ബിഷപ്പ് ബീഷപ്പ് ടൈറ്റസ് യല്‍ദോ തിരുമേനി ഉദ്ഘാടനം നിര്‍വഹിക്കും.

ലോക പ്രാര്‍ത്ഥനാദിനം, കണ്‍വെന്‍ഷന്‍, യൂത്ത് റിട്രീറ്റ്, കുടുംബ സംഗമം, വോളിബോള്‍- ബാസ്കറ്റ് ബോള്‍ ടൂര്‍ണമെന്റുകള്‍, സണ്‍ഡേ സ്കൂള്‍ കലാമേള എന്നിങ്ങനെ പ്രവര്‍ത്തനഭരിതമായ ഒരു വര്‍ഷത്തിന്റെ അവസാനത്തെ പ്രോഗ്രാമാണ് ഈ പരിപാടി. എക്യൂമെനിക്കല്‍ കൗണ്‍സിലിന്റെ ഈവര്‍ഷത്തെ ഭാരവാഹികളായി റവ. ഏബ്രഹാം സ്കറിയ (പ്രസിഡന്റ്), റവ. മാത്യൂസ് ജോര്‍ജ് (വൈസ് പ്രസിഡന്റ്), ഗ്ലാഡ്‌സണ്‍ വര്‍ഗീസ് (സെക്രട്ടറി), ടീന തോമസ് (ജോയിന്റ് സെക്രട്ടറി), ജോണ്‍സണ്‍ കണ്ണൂക്കാടന്‍ (ട്രഷറര്‍) എന്നിവര്‍ പ്രവര്‍ത്തിക്കുന്നു. ക്രിസ്മസ് ആഘോഷങ്ങളുടെ ഒരുക്കത്തിനായി റവ.ഡോ. ശാലോമോന്‍, പ്രേംജിത്ത് വില്യം എന്നിവര്‍ നയിക്കുന്ന വിപുലമായ കമ്മിറ്റി പ്രവര്‍ത്തിക്കുന്നു.

ക്രിസ്തുവിന്റെ ജനനത്തിന്റെ സന്തോഷം ഒരിക്കല്‍ക്കൂടി ലോകത്തോട് വിളിച്ചോതുവാനുള്ള ഈ സന്ദര്‍ഭത്തില്‍ ഒരുമിച്ചു കൂടുവാന്‍ ഷിക്കാഗോയിലെ മലയാളി സമൂഹത്തെ എക്യൂമെനിക്കല്‍ കൗണ്‍സില്‍ ക്ഷണിക്കുകയും എല്ലാ സഹായ സഹകരണങ്ങളും അഭ്യര്‍ത്ഥിക്കുകയും ചെയ്യുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: റവ. ശാലോമോന്‍ (630 802 2766), ഗ്ലാഡ്‌സണ്‍ വര്‍ഗീസ് (847 561 8402), ജോണ്‍സണ്‍ കണ്ണൂക്കാടന്‍ (847 477 0564), പ്രേംജിത്ത് വില്യം (847 962 1893).
എക്യൂമെനിക്കല്‍ സൗജന്യ രക്തദാന ക്യാമ്പ് ഒക്‌ടോബര്‍ 21-ന്


ഷിക്കാഗോ: എക്യൂമെനിക്കല്‍ കൗണ്‍സില്‍ ഓഫ് കേരള ചര്‍ച്ചസും, ഷിക്കാഗോ മാര്‍ത്തോമാ യുവജന സഖ്യവും സംയുക്തമായി സംഘടിപ്പിക്കുന്ന രക്തദാന ക്യാമ്പ് ഒക്‌ടോബര്‍ 21-നു ശനിയാഴ്ച രാവിലെ 9 മുതല്‍ വൈകുന്നേരം 3 മണി വരെ 240 ഡബ്ല്യു. പോട്ടര്‍ റോഡ്, ഡസ്‌പ്ലെയിന്‍സിലുള്ള ഷിക്കാഗോ മാര്‍ത്തോമാ ചര്‍ച്ച് പാരീഷ് ഹാളില്‍ വച്ചു ലൈഫ് സോഴ്‌സിന്റെ നേതൃത്വത്തില്‍ നടത്തപ്പെടുന്നതാണ്. ക്യാമ്പിന്റെ രജിസ്‌ട്രേഷന്‍ കിക്ക്ഓഫ് അഭിവന്ദ്യ ബിഷപ്പ് മാര്‍ ജോയി ആലപ്പാട്ട് നിര്‍വഹിക്കുകയുണ്ടായി.

ഷിക്കാഗോയിലുള്ള 15 സഭകളുടെ ഐക്യ കൂട്ടായ്മയാണ് എക്യൂമെനിക്കല്‍ കൗണ്‍സില്‍ ഓഫ് കേരളാ ചര്‍ച്ചസ്. സഭാ ഭേദമെന്യേ ഈ സംരംഭം വിജയകരമാക്കുവാന്‍ ഏവരുടേയും സഹകരണം പ്രതീക്ഷിക്കുന്നതായി എക്യൂമെനിക്കല്‍ കൗണ്‍സില്‍ പ്രസിഡന്റും, ഷിക്കാഗോ മാര്‍ത്തോമാ ചര്‍ച്ച് വികാരിയുമായ റവ. ഏബ്രഹാം സ്കറിയ, വൈസ് പ്രസിഡന്റ് റവ.ഫാ. മാത്യൂസ് ജോര്‍ജ്, സെക്രട്ടറി ഗ്ലാഡ്‌സണ്‍ വര്‍ഗീസ്, ജനറല്‍ കണ്‍വീനര്‍ സുനീനാ മോന്‍സി ചാക്കോ എന്നിവര്‍ അറിയിച്ചു.

പേര് രജിസ്റ്റര്‍ ചെയ്യുവാന്‍ ആഗ്രഹിക്കുന്നവര്‍ ബന്ധപ്പെടുക: സുനീനാ മോന്‍സി ചാക്കോ (847 401 1670), റോയ് തോമസ് (ഷിക്കാഗോ മാര്‍ത്തോമാ ചര്‍ച്ച്) 224 795 0619, ഗ്ലാഡ്‌സണ്‍ വര്‍ഗീസ് (എക്യൂമെനിക്കല്‍ സെക്രട്ടറി) 847 561 8402).

അനുഗ്രഹ മഴ പെയ്തിറങ്ങിയ ചിക്കാഗോ എക്യൂമെനിക്കല്‍ കലാമേളചിക്കാഗോ: എക്യൂമെനിക്കല്‍ കൗണ്‍സില്‍ ഓഫ് കേരളാ ചര്‍ച്ചസ് ഇന്‍ ചിക്കാഗോയുടെ ആഭിമുഖ്യത്തില്‍ നടന്ന മൂന്നാമത് കലാമേള ഒക്‌ടോബര്‍ ഏഴാംതീയതി ശനിയാഴ്ച രാവിലെ 9 മണിക്ക് ചിക്കാഗോ രൂപതാ സഹായ മെത്രാന്‍ മാര്‍ ജോയി ആലപ്പാട്ട് അനുഗ്രഹ ദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്തു. കലയും ആത്മീയതയും കൈകോര്‍ക്കുന്ന ഇങ്ങനെയുള്ള സംരംഭങ്ങള്‍ കുട്ടികളുടെ ഭാവിയില്‍ അവര്‍ അറിയാതെ തന്നെ ജീവിതനേട്ടങ്ങള്‍ കൈവരിക്കാനാകുന്ന ഒരു വേദിയാണെന്ന് ജോയി ആലപ്പാട്ട് പിതാവ് പ്രസ്താവിച്ചു. ഇതിലേക്കു കുട്ടികളെ ഒരുക്കിയ മാതാപിതാക്കളെ കലാമേള ചെയര്‍മാന്‍മാരായ റവ. ജോര്‍ജ് വര്‍ഗീസ്, റവ. മാത്യു ഇടിക്കുള എന്നിവരും പ്രശംസിച്ചു.

വ്യക്തിത്വവികസനത്തിനായി പ്രസംഗ മത്സരങ്ങള്‍, കലാമത്സരങ്ങള്‍, ആത്മീയ വളര്‍ച്ചയ്ക്കായി ബൈബിള്‍ വേഴ്‌സസ്, ബൈബിള്‍ ക്വിസ് എന്നിവ ഒരേ വേദിയില്‍ സമന്വയിപ്പിക്കുന്നു എന്നുള്ളതാണ് എക്യൂമെനിക്കല്‍ കലാമേളയുടെ പ്രത്യേകത.

വളരെയധികം വ്യക്തികള്‍ ഇങ്ങനെയുള്ള മത്സരങ്ങള്‍ക്ക് പിന്നില്‍ കഠിനാധ്വാനം ചെയ്തതിന്റെ ഫലമായാണ് ഇത് കുറ്റമറ്റതാക്കാന്‍ സാധിച്ചതെന്നു പല മാതാപിതാക്കളും അഭിപ്രായപ്പെടുകയുണ്ടായി.

ജനറല്‍ കണ്‍വീനര്‍മാരായി പ്രവര്‍ത്തിച്ച ജോര്‍ജ് പണിക്കര്‍ സ്വാഗതം ആശംസിച്ചു. ചിക്കാഗോയിലെ 16 എക്യൂമെനിക്കല്‍ ദേവാലയങ്ങളില്‍ നിന്നും നൂറുകണക്കിന് വിദ്യാര്‍ത്ഥികളാണ് മത്സരങ്ങളില്‍ പങ്കെടുത്തത്. വെരി റവ.ഫാ. ഹാം ജോസഫ്, റവ. ജോണ്‍ മത്തായി, റവ.ഡോ. എ. സോളമന്‍, ഷിനു നൈനാന്‍, സിനില്‍ ഫിലിപ്പ്, ജേക്കബ് ചാക്കോ, ഏലിയാമ്മ പുന്നൂസ്, പ്രേംജിത്ത് വില്യംസ്, ജോ മേലേത്ത്, ബിജു വര്‍ഗീസ്, ജയിംസ് പുത്തന്‍പുരയില്‍, രാജു ഏബ്രഹാം, ബേബി മത്തായി. ആന്റോ കവലയ്ക്കല്‍, മാത്യു എം. കരോട്ട്, രഞ്ചന്‍ ഏബ്രഹാം എന്നിവര്‍ വിവിധ കമ്മിറ്റികള്‍ക്ക് നേതൃത്വം നല്‍കി. അഭിവന്ദ്യ മാര്‍ ജേക്കബ് അങ്ങാടിയത്ത്, അഭിവന്ദ്യ മാര്‍ ജോയി ആലപ്പാട്ട് എന്നിവര്‍ രക്ഷാധികാരികളായും, റവ. ഏബ്രഹാം സ്കറിയ (പ്രസിഡന്റ്), റവ.ഫാ. മാത്യസ് ജോര്‍ജ് (വൈസ് പ്രസിഡന്റ്), ഗ്ലാഡ്‌സണ്‍ വര്‍ഗീസ് (സെക്രട്ടറി), ടീന തോമസ് (ജോയിന്റ് സെക്രട്ടറി), ജോണ്‍സണ്‍ കണ്ണൂക്കാടന്‍ (ട്രഷറര്‍) എന്നിവര്‍ അടങ്ങുന്ന എക്‌സിക്യൂട്ടീവ് കമ്മിറ്റിയാണ് ഈവര്‍ഷത്തെ വിവിധ പരിപാടികള്‍ക്ക് നേതൃത്വം നല്‍കുന്നത്. ജോര്‍ജ് പണിക്കര്‍ അറിയിച്ചതാണിത്.

ചിക്കാഗോ എക്യൂമെനിക്കല്‍ കണ്‍വന്‍ഷനും യുവജന റിട്രീറ്റും സെപ്റ്റംബര്‍ 16-ന് - റോയി ചിക്കാഗോ

ചിക്കാഗോ: സംയുക്ത കേരള ക്രൈസ്തവ സഭകളുടെ ആഭിമുഖ്യത്തില്‍ ചിക്കാഗോയില്‍ വര്‍ഷംതോറും നടത്തുന്ന എക്യൂമെനിക്കല്‍ കണ്‍വന്‍ഷന്‍ ഈവര്‍ഷം സെപ്റ്റംബര്‍ 16-നു ശനിയാഴ്ച വൈകിട്ട് 6 മുതല്‍ 8 വരെ സെന്റ് തോമസ് ചര്‍ച്ച് ഓഫ് ചിക്കാഗോയില്‍ (6099 നോര്‍ത്ത് കോട്ട് അവന്യൂ, ചിക്കാഗോ, ഇല്ലിനോയിസ് 60631) വച്ചു നടത്തപ്പെടുന്നതാണ്.
കേരളത്തില്‍ നിന്നും നോര്‍ത്ത് അമേരിക്കയില്‍ പര്യടനം നടത്തുന്ന ഓര്‍ത്തഡോക്‌സ് സഭാംഗമായ സുപ്രസിദ്ധ കണ്‍വന്‍ഷന്‍ പ്രാസംഗീകന്‍ റവ. ഫാ. ജോജി കെ. ജോയി ഈവര്‍ഷത്തെ കണ്‍വന്‍ഷനില്‍ വചനശുശ്രൂഷ നിര്‍വഹിക്കും. ചിക്കാഗോ എക്യൂമെനിക്കല്‍ കണ്‍വന്‍ഷനിലേക്ക് ചിക്കാഗോയിലും പരിസര പ്രദേശങ്ങളിലുമുള്ള എല്ലാവരുടേയും പ്രാര്‍ത്ഥനയോടെയുള്ള സാന്നിധ്യം പ്രതീക്ഷിക്കുന്നതായി ഭാരവാഹികള്‍ അറിയിച്ചു.
സെപ്റ്റംബര്‍ പതിനാറാം തീയതി ശനിയാഴ്ച ഉച്ചകഴിഞ്ഞ് 3 മുതല്‍ 5 വരെയുള്ള യുവജനങ്ങളുടെ പ്രത്യേക യോഗത്തില്‍ മുന്‍ സി.എസ്.ഐ ക്രൈസ്റ്റ് ചര്‍ച്ച് അംഗവും പ്രിസ്ബറ്റേറിയന്‍ സ്റ്റുഡന്റ് മിനിസ്ട്രിയില്‍ സജീവ പ്രവര്‍ത്തകനുമായ റവ ടോണി തോമസ് നേതൃത്വം നല്‍കും. ചിക്കാഗോയിലും പരിസര പ്രദേശങ്ങളിലുമുള്ള എല്ലാ യുവജനങ്ങളേയും യോഗത്തിലേക്ക് പ്രത്യേകം ക്ഷണിക്കുന്നു.
ചിക്കാഗോയിലും പരിസര പ്രദേശങ്ങളിലുമുള്ള കേരള ക്രിസ്തീയ സഭാംഗങ്ങളുടെ കൂട്ടായ്മയാണ് ചിക്കാഗോ എക്യൂമെനിക്കല്‍ കൗണ്‍സില്‍. വളര്‍ന്നുവരുന്ന തലമുറയെ ലാക്കാക്കി ചിക്കാഗോ എക്യൂമെനിക്കല്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ വര്‍ഷംതോറും ധാരാളം പരിപാടികള്‍ ക്രമീകരിക്കുന്നുണ്ട്. ചിക്കാഗോയിലെ എല്ലാ കേരളീയ സഭകളും വൈദീകരുടെ നേതൃത്വത്തില്‍ കൗണ്‍സിലിന്റെ അംഗങ്ങളാണ്.
ഈവര്‍ഷത്തെ എക്യൂമെനിക്കല്‍ കണ്‍വന്‍ഷന് നേതൃത്വം നല്‍കുന്നത് റവ. ജോണ്‍ മത്തായി (കണ്‍വന്‍ഷന്‍ ചെയര്‍മാന്‍), രാജു വര്‍ഗീസ് (കണ്‍വീനര്‍), ഡോ. മാത്യു സാധു (കോ- കണ്‍വീനര്‍) എന്നിവരുടെ നേതൃത്വത്തിലുള്ള വിപുലമായ കമ്മിറ്റിയാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക്: റവ. ജോണ്‍ മത്തായി (224 386 4830), രാജു വര്‍ഗീസ് (847 840 5563), ഡോ. മാത്യു സാധു (815 690 4183) എന്നിവരുമായി ബന്ധപ്പെടുക.


ഷിക്കാഗോ എക്യൂമെനിക്കല്‍ കൗണ്‍സില്‍ വോളിബോള്‍ ടൂര്‍ണമെന്റ് ജൂലൈ 16-ന്

ഷിക്കാഗോ: എക്യൂമെനിക്കല്‍ കൗണ്‍സില്‍ ഓഫ് കേരളാ ചര്‍ച്ചസ് ഇന്‍ ഷിക്കാഗോയുടെ ആഭിമുഖ്യത്തില്‍ ഏഴാമത് ഇന്റര്‍ ചര്‍ച്ച് വോളിബോള്‍ ടൂര്‍ണമെന്റ് ജൂലൈ 16-ന് ഞായറാഴ്ച നടക്കും. നൈല്‍സിലെ ഫില്‍ഡ് മാന്‍ റിക്രിയേഷന്‍ സെന്ററില്‍ (8800 W. Kathy Lane, Niles) ഉച്ചയ്ക്ക് ഒരു മണി മുതല്‍ മത്സരങ്ങള്‍ ആരംഭിക്കും. 15 ഇടവകകളുടെ സംഗമ വേദിയായ ഷിക്കാഗോ എക്യൂമെനിക്കല്‍ കൗണ്‍സിലില്‍ നിന്നും വിവിധ ഇടവകകളെ പ്രതിനിധീകരിച്ച് ടീമുകള്‍ പങ്കെടുക്കും. ഷിക്കാഗോയുടെ മണ്ണില്‍ അത്യന്തം ആവേശം ഉണര്‍ത്തി കഴിഞ്ഞ നാളുകളില്‍ നടത്തപ്പെട്ട എക്യൂമെനിക്കല്‍ വോളിബോള്‍ ടൂര്‍ണമെന്റില്‍ പങ്കെടുക്കാന്‍ ടീമുകള്‍ പരിശീലനം തുടങ്ങിക്കഴിഞ്ഞു. ആവേശമുണര്‍ത്തുന്ന കാണികളും ടൂര്‍ണമെന്റിനോട് അനുബന്ധിച്ച് നടത്തുന്ന വാദ്യഘോഷങ്ങളും എല്ലാം ചേര്‍ന്നു ഉത്സവാന്തരീക്ഷം കൈവരിക്കുന്ന വോളിബോള്‍ ടൂര്‍ണമെന്റിനായി വിപുലമായ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. വിജയികള്‍ക്ക് എക്യൂമെനിക്കല്‍ കൗണ്‍സില്‍ നല്‍കുന്ന എവര്‍റോളിംഗ് ട്രോഫിയും, വ്യക്തിഗത ചാമ്പ്യനുള്ള ട്രോഫിയും സമ്മാനിക്കും. ഹൈസ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേക മത്സരങ്ങള്‍ നടത്തുന്നതാണ്. വോളിബോള്‍ ടൂര്‍ണമെന്റിന്റെ വിജയകരമായ നടത്തിപ്പിനായി റവ.ഫാ. ബാബു മഠത്തില്‍പ്പറമ്പില്‍ ചെയര്‍മാന്‍ ആയും, രഞ്ചന്‍ ഏബ്രഹാം ജനറല്‍ കണ്‍വീനറായും, പ്രവീണ്‍ തോമസ്, ജോജോ ജോര്‍ജ് (കണ്‍വീനര്‍മാര്‍), ജയിംസ് പുത്തന്‍പുരയില്‍, ബഞ്ചമിന്‍ തോമസ്, ബിജു ജോര്‍ജ് (കോര്‍ഡിനേറ്റേഴ്‌സ്) ആയും പ്രവര്‍ത്തിക്കുന്നു. ഷിക്കാഗോ എക്യൂമെനിക്കല്‍ കൗണ്‍സിലിന്റെ പ്രസിഡന്റ് റവ. ഏബ്രഹാം സ്കറിയ, വൈസ് പ്രസിഡന്റ് റവ. ഫാ. മാത്യൂസ് ജോര്‍ജ്, സെക്രട്ടറി ഗ്ലാഡ്‌സണ്‍ വര്‍ഗീസ്, ട്രഷറര്‍ ജോണ്‍സണ്‍ കണ്ണൂക്കാടന്‍, ജോയിന്റ് സെക്രട്ടറി ടീനാ തോമസ് എന്നിവരും നേതൃത്വം നല്‍കുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക്: ഫാ. ബാബു മഠത്തില്‍പ്പറമ്പില്‍ (773 754 9638), രഞ്ചന്‍ ഏബ്രഹാം (847 287 0661).
Gladson Varghese, Secretary, Ecumenical Council 847-561-8402

ഷിക്കാഗോ എക്യൂമെനിക്കല്‍ കുടുംബ സംഗമത്തിന് വജ്ര തിളക്കംഷിക്കാഗോ: ദാമ്പത്യജീവിതത്തില്‍ സുവര്‍ണ്ണജൂബിലി പിന്നിട്ട ദമ്പതിമാര്‍ക്ക് ആദരവ് നല്‍കിക്കൊണ്ട് നടന്ന എക്യൂമെനിക്കല്‍ കൗണ്‍സില്‍ ഓഫ് കേരളാ ചര്‍ച്ചസ് ഇന്‍ ഷിക്കാഗോയുടെ പതിനാറാമത് കുടുംബസംഗമം അനുഗ്രഹനിറവില്‍ കൊണ്ടാടി. ഈ അനുഗ്രസന്ധ്യയ്ക്കു മാറ്റുകൂട്ടുവാന്‍ വിവിധ സഭാ വിഭാഗങ്ങളിലെ പതിനഞ്ചോളം ദേവാലയങ്ങളില്‍ നിന്നായി അനേകം കുടുംബങ്ങള്‍ ഒന്നുചേര്‍ന്നപ്പോള്‍ കുടുംബ സംഗമസന്ധ്യ ക്രിസ്തുവില്‍ എല്ലാവരും ഒന്നാണെന്നുള്ള ഐക്യസന്ദേശം വിളിച്ചോതി. വൈവിധ്യമാര്‍ന്ന പരിപാടികളും, നയനമനോഹരമായ കലാസന്ധ്യയും അരങ്ങേറിയ കുടുംബ സംഗമം അവിസ്മരണീയമായ നിമിഷങ്ങള്‍ ഏവര്‍ക്കും സമ്മാനിച്ചു. ബെല്‍വുഡ് സീറോ മലബാര്‍ കത്തീഡ്രല്‍ ഓഡിറ്റോറിയത്തില്‍ ശനിയാഴ്ച വൈകിട്ട് 5 മണിക്ക് കുടുംബ സംഗമം സ്‌നേഹവിരുന്നോടെ ആരംഭിച്ചു. പൊതുസമ്മേളനത്തിന് മുന്നോടിയായി നാദവിസ്മയം തീര്‍ത്തുകൊണ്ട് ഒരുക്കിയ ചെണ്ടമേളം ഏവരുടേയും ശ്രദ്ധ പിടിച്ചുപറ്റി. എക്യൂമെനിക്കല്‍ കൗണ്‍സില്‍ പ്രസിഡന്റ് റവ. ഏബ്രഹാം സ്കറിയയുടെ അധ്യക്ഷതയില്‍ ആരംഭിച്ച പൊതുസമ്മേളനത്തില്‍ പ്രാരംഭമായി വിശിഷ്ടാതിഥികളെ ജനറല്‍ കണ്‍വീനര്‍ ആന്റോ കവലയ്ക്കല്‍ വേദിയിലേക്ക് ക്ഷണിച്ചു. തുടര്‍ന്നു നടന്ന പ്രരംഭ പ്രാര്‍ത്ഥനയ്ക്ക് വെരി റവ. സ്കറിയ തേലപ്പള്ളില്‍ കോര്‍എപ്പിസ്‌കോപ്പ നേതൃത്വം നല്‍കി. കുടുംബസംഗമം ചെയര്‍മാന്‍ റവ.ഫാ. ഹാം ജോസഫ് സമ്മേളനത്തിന് എത്തിയ ഏവര്‍ക്കും സ്വാഗതം അരുളി. റവ. ഏബ്രഹാം സ്കറിയയുടെ അധ്യക്ഷ പ്രസംഗത്തിനുശേഷം റവ.ഫാ. മാത്യൂസ് ജോര്‍ജ് ഏക്യൂമെനിക്കല്‍ കുടംബ സംഗമത്തിന്റെ വിശിഷ്ടാതിഥിയും ഉദ്ഘാടകനുമായ മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ അഹമ്മദാബാദ് ഭദ്രാസനാധിപന്‍ അഭി. ഡോ. ഗീവര്‍ഗീസ് മാര്‍ യൂലിയോസ് പുലിക്കോട്ടില്‍ തിരുമേനിയെ സദസിന് പരിചയപ്പെടുത്തി ഉദ്ഘാടനത്തിനു ക്ഷണിച്ചു. തുടര്‍ന്ന് അഭി. തിരുമേനി ഉദ്ഘാടന പ്രസംഗത്തിനുശേഷം ഭദ്രദീപം കൊളുത്തി പതിനാറാമത് എക്യൂമെനിക്കല്‍ കുടുംബ സംഗമം ഉദ്ഘാടനം ചെയ്തു. എക്യൂമെനിക്കല്‍ കൗണ്‍സില്‍ എല്ലാവര്‍ഷവും കേരളത്തിലെ ഭവന രഹിതര്‍ക്ക് ഭവനം നിര്‍മ്മിച്ചു നല്‍കുന്നതിനുള്ള ധനസഹായം ഈവര്‍ഷം അതിന് അര്‍ഹരായ ബഥേല്‍ മാര്‍ത്തോമാ ചര്‍ച്ച്, ഫ്രാങ്ക്ഫര്‍ട്ടിനു കൈമാറി. അഭി. യൂലിയോസ് തിരുമേനിയില്‍ നിന്നും ബഥേല്‍ മാര്‍ത്തോമാ ചര്‍ച്ചിനെ പ്രതിനിധീകരിച്ച് ഡോ. മാത്യു സാധു, ഡോ. അന്നമ്മ സാധു എന്നിവര്‍ ചേര്‍ന്ന് ധനസഹായം സ്വീകരിച്ചു. വിവാഹ ജീവിതത്തില്‍ അരനൂറ്റാണ്ട് പിന്നിട്ട ദമ്പതികളെ എക്യൂമെനിക്കല്‍ കൗണ്‍സില്‍ ആദരിച്ചത് ഏവരുടേയും ശ്രദ്ധ പിടിച്ചുപറ്റി. ഷിക്കാഗോ എക്യൂമെനിക്കല്‍ കൗണ്‍സില്‍ അഭി. തിരുമേനിയിലൂടെ പൊന്നാട അണിയിച്ച്, ദാമ്പത്യത്തിന്റെ സുന്ദരമായ അമ്പത് വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയവരെ ആദരിക്കുകയും കൗണ്‍സില്‍ പ്രസിഡന്റ് റവ. ഏബ്രഹാം സ്കറിയ കൗണ്‍സിലിന്റെ പാരിതോഷികം സമ്മാനിക്കുകയും ചെയ്തു. ഇരുപതില്‍പ്പരം ദമ്പതികള്‍ ഈ ആദരം ഏറ്റുവാങ്ങുവാന്‍ സന്നിഹിതരായിരുന്നു. തുടര്‍ന്ന് കൗണ്‍സില്‍ ജോയിന്റ് സെക്രട്ടറി ടീന തോമസ് കുടുംബ സംഗമത്തിന്റെ സ്‌പോണ്‍സര്‍മാരെ സദസിന് പരിചയപ്പെടുത്തുകയും അഭി. തിരുമേനിയില്‍ നിന്നും സ്‌പോണ്‍സേഴ്‌സ് കൗണ്‍സിലിന്റെ ഉപഹാരം കൈപ്പറ്റുകയും ചെയ്തു. ഷിക്കാഗോ എക്യൂമെനിക്കല്‍ കൗണ്‍സില്‍ സെക്രട്ടറി ഗ്ലാഡ്‌സണ്‍ വര്‍ഗീസ് കുടുംബ സംഗമത്തിന് എത്തിച്ചേര്‍ന്നവര്‍ക്കും, വിവിധ രീതിയില്‍ സഹായിച്ചവര്‍ക്കും നന്ദി രേഖപ്പെടുത്തി. പൊതുസമ്മേളനത്തിന്റെ എം.സിമാരായി കുടുംബ സംഗമത്തിന്റെ കണ്‍വീനര്‍ ആന്റോ കവലയ്ക്കല്‍, പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ബെഞ്ചമിന്‍ തോമസ് എന്നിവര്‍ പ്രവര്‍ത്തിച്ചു. കുടുംബ സംഗമത്തിന്റെ സായാഹ്നത്തെ മാരിവര്‍ണ്ണങ്ങള്‍ അണിയിച്ചുകൊണ്ട് അരങ്ങേറിയ കലാവിരുന്ന് ഏവര്‍ക്കും ആഹ്ലാദത്തിന്റേയും നര്‍മ്മത്തിന്റേയും മനോഹര നിമിഷങ്ങള്‍ സമ്മാനിച്ചു. ഗാനങ്ങള്‍, സ്കിറ്റുകള്‍, നൃത്തങ്ങള്‍ തുടങ്ങി വൈവിധ്യമാര്‍ന്ന പരിപാടികള്‍ വിവിധ ദൈവാലയങ്ങളില്‍ നിന്നും അവതരിപ്പിച്ചു. ചിട്ടയായ ക്രമീകരണങ്ങളിലും, ജനപങ്കാളിത്തത്തിലെ വര്‍ദ്ധനവും മൂലം ഷിക്കാഗോ എക്യൂമെനിക്കല്‍ കൗണ്‍സിലിന്റെ ഈവര്‍ഷത്തെ കുടുംബ സംഗമം മികവുറ്റതായി മാറി എന്നതില്‍ എല്ലാ കൗണ്‍സില്‍ അംഗങ്ങളും ഒരുപോലെ സന്തോഷം പങ്കുവെച്ചു. മികച്ച അവതരണശൈലിയിലൂടെ സിനില്‍ ഫിലിപ്പ്, ടീന തോമസ് എന്നിവര്‍ കലാപരിപാടികളുടെ എം.സി മാരായി നേതൃത്വം നല്‍കി. സമ്മേളനത്തിന് എത്തിയവരില്‍ നിന്നും നറുക്കെടുപ്പിലൂടെ വിജയകളായവര്‍ക്ക് കൗണ്‍സില്‍ ഏര്‍പ്പെടുത്തിയ സമ്മാനങ്ങള്‍ നല്‍കി. തുടര്‍ന്നു റവ.ഡോ. അഗസ്റ്റിന്‍ പാലയ്ക്കാപ്പറമ്പിലിന്റെ പ്രാര്‍ത്ഥനയ്ക്കും ആശീര്‍വാദത്തിനും ശേഷം ഷിക്കാഗോ എക്യൂമെനിക്കല്‍ കൗണ്‍സിലിന്റെ പതിനാറാമത് കുടുംബ സംഗമത്തിന് പരിസമാപ്തിയായി. കുടുംബസംഗമത്തിന്റെ വിജയകരമായ നടത്തിപ്പിന് റവ.ഫാ. ഹാം ജോസഫ് (ചെയര്‍മാന്‍), ഏലിയാസ് പുന്നൂസ് (കോ- ചെയര്‍മാന്‍), ആന്റോ കവലയ്ക്കല്‍ (ജനറല്‍ കണ്‍വീനര്‍), ബെഞ്ചമിന്‍ തോമസ് (പ്രോഗ്രാം കോര്‍ഡിനേറ്റര്‍) എന്നിവര്‍ ഉള്‍പ്പെടുന്ന 25 അംഗ സബ്കമ്മിറ്റിയോടും, കൗണ്‍സില്‍ ഭാരവാഹികളോടുമൊപ്പം നേതൃത്വം നല്‍കി. ഷിക്കാഗോ എക്യൂമെനിക്കല്‍ കൗണ്‍സിന് രക്ഷാധികാരികളായി അഭി. മാര്‍ ജേക്കബ് അങ്ങാടിയത്ത്, അഭി. മാര്‍ ജോയി ആലപ്പാട്ട് എന്നിവരും, റവ. ഏബ്രഹാം സ്കറിയ (പ്രസിഡന്റ്), റവ.ഫാ. മാത്യൂസ് ജോര്‍ജ് (വൈ. പ്രസിഡന്റ്), ഗ്ലാഡ്‌സണ്‍ വര്‍ഗീസ് (സെക്രട്ടറി), ടീന തോമസ് (ജോയിന്റ് സെക്രട്ടറി), ജോണ്‍സണ്‍ കണ്ണൂക്കാടന്‍ (ട്രഷറര്‍) എന്നിവരും നേതൃത്വം നല്‍കുന്നു. ബെന്നി പരിമണം അറിയിച്ചതാണിത്.

ഷിക്കാഗോ എക്യൂമെനിക്കല്‍ കൗണ്‍സില്‍ കുടുംബസംഗമം ജൂണ്‍ പത്തിന്ഷിക്കാഗോ: എക്യൂമെനിക്കല്‍ കൗണ്‍സില്‍ ഓഫ് കേരളാ ചര്‍ച്ചസ് ഇന്‍ ഷിക്കാഗോയുടെ കുടുംബ സംഗമം ജൂണ്‍ പത്തിന് വൈകുന്നേരം 5 മണിക്ക് ഡിന്നറോടുകൂടി വിവിധ പരിപാടികളോടുകൂടി തുടക്കംകുറിക്കും. കുടുംബസംഗമത്തിന്റെ ആദ്യ ടിക്കറ്റ് അഭിവന്ദ്യ ഡോ. ഏബ്രഹാം മാര്‍ സെറാഫിം തിരുമേനി മെഗാ സ്‌പോണ്‍സറായ ജോയ് അലൂക്കാസിന് നല്‍കിക്കൊണ്ട് ഉദ്ഘാടനം നിര്‍വഹിച്ചു. ഷിക്കാഗോയിലെ ജോയ് അലൂക്കാസ് ജ്യൂവലറിയെ പ്രതിനിഥാനം ചെയ്ത് സന്തോഷ് വര്‍ഗീസ്, ജോണ്‍ ചാലിശേരി എന്നിവര്‍ ആദ്യ ടിക്കറ്റ് ഏറ്റുവാങ്ങി. എക്യൂമെനിക്കല്‍ കൗണ്‍സില്‍ സെക്രട്ടറി ഗ്ലാഡ്‌സണ്‍ വര്‍ഗീസ്, ജോയ് അലൂക്കാസ് പ്രതിനിധികളെ കൗണ്‍സില്‍ അംഗങ്ങള്‍ക്ക് പരിചയപ്പെടുത്തി.

ഷിക്കാഗോയില്‍ നിന്നുള്ള പതിനഞ്ച് ദേവാലയങ്ങളില്‍ നിന്നുള്ള അംഗങ്ങള്‍ അവതരിപ്പിക്കുന്ന വൈവിധ്യമാര്‍ന്ന കലാപരിപാടികള്‍ കുടുംബ സംഗമത്തിന് മാറ്റുകൂട്ടും.

ക്രൈസ്തവ മൂല്യങ്ങളിലൂടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന എക്യൂമെനിക്കല്‍ കൗണ്‍സില്‍ ഇവയില്‍ നിന്നു ലഭിക്കുന്ന വരുമാനം കേരളത്തിലെ നിര്‍ധനര്‍ക്ക് ഭവനം നിര്‍മ്മിച്ച് നല്‍കുവാന്‍ വിനിയോഗിക്കുന്നു. ഈവര്‍ഷത്തെ മുഖ്യാതിഥി അഭിവന്ദ്യ ഡോ. ഗീവര്‍ഗീസ് മാര്‍ യൂലിയോസ് തിരുമേനി ആയിരിക്കും.

കുടുംബ സംഗമത്തിന്റെ നടത്തിപ്പിനായി റവ.ഫാ. ഹാം ജോസഫ് ചെയര്‍മാനായും, കോ- ചെയര്‍ ആയി ഏലിയാമ്മ പുന്നൂസ്, ജനറല്‍ കണ്‍വീനറായി ആന്റോ കവലയ്ക്കല്‍, കോര്‍ഡിനേറ്റര്‍മാരായി ബഞ്ചമിന്‍ തോമസ്, ജോര്‍ജ് കുര്യാക്കോസ്, ജേക്കബ് ജോര്‍ജ്, ജോയിച്ചന്‍ പുതുക്കുളം, സിനീന ചാക്കോ, ആഗ്‌നസ് തെങ്ങുംമൂട്ടില്‍, രഞ്ചന്‍ ഏബ്രഹാം, മാത്യൂസ് കാരാട്ട് എന്നിവര്‍ പ്രവര്‍ത്തിക്കുന്നു.

ഷിക്കാഗോ എക്യൂമെനിക്കല്‍ കൗണ്‍സിലിനുവേണ്ടി റവ. ഏബ്രഹാം സ്കറിയ (പ്രസിഡന്റ്), റവ. ഫാ. മാത്യൂസ് ജോര്‍ജ് (വൈസ് പ്രസിഡന്റ്), ഗ്ലാഡ്‌സണ്‍ വര്‍ഗീസ് (സെക്രട്ടറി), ജോണ്‍സണ്‍ കണ്ണൂക്കാടന്‍ (ട്രഷറര്‍), അറ്റോര്‍ണി ടീന തോമസ് (ജോയിന്റ് സെക്രട്ടറി) എന്നിവരും പരിപാടികള്‍ക്ക് നേതൃത്വം നല്‍കും.

എക്യൂമെനിക്കൽ കൗണ്സിൽ ഷിക്കാഗോയ്ക്ക് പുതു നേതൃത്വം
ഷിക്കാഗോ: ഷിക്കാഗോയിലുള്ള പതിനഞ്ച് പള്ളികളുടെ കൂട്ടായ്മയായ എക്യൂമെനിക്കൽ കൗണ്സിൽ ഓഫ് കേരളാ ചർച്ചസിനു പുതിയ നേതൃത്വം നിലവിൽ വന്നു. പുതിയ പ്രസിഡന്റായി റവ. ഏബ്രഹാം സ്കറിയ (ഷിക്കാഗോ മാർത്തോമാ ചർച്ച്), വൈസ് പ്രസിഡന്റായി റവ മാത്യൂസ് ജോർജ് (സെന്റ് ഗ്രിഗോറിയോസ് മലങ്കര ഓർത്തഡോക്സ് ചർച്ച്), സെക്രട്ടറിയായി ഗ്ലാഡ്സണ് വർഗീസ്, ജോയിന്റ് സെക്രട്ടറിയായി അറ്റോർണി ടീനാ തോമസ് നെടുവാന്പുഴ, ട്രഷററായി ജോണ്സണ് കണ്ണൂക്കാടൻ എന്നിവർ എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.യൂത്ത് ഫോറം ചെയർമാനായി റവ ജോണ് മത്തായി (സി.എസ്.ഐ ക്രൈസ്റ്റ് ചർച്ച്), ഷെറിൻ തോമസ്, ബിജു ജോർജ്, നോബി ജോണ്, ജോജോ ജോർജ്, വിമൻസ് ഫോറത്തിലേക്ക് ബേബി മത്തായി, ഡോ. അന്നമ്മ സാധു, റീനാ വർക്കി, ആഗ്നസ് തെങ്ങുംമൂട്ടിൽ, സുനീന ചാക്കോ, സൂസൻ ഇടമല എന്നിവരേയും, പബ്ലിസിറ്റി ആൻഡ് മീഡിയ കണ്വീനറായി ജോയിച്ചൻ പുതുക്കുളത്തേയും, വെബ്സൈറ്റ് കോർഡിനേറ്ററായി പ്രവീണ് തോമസിനേയും, ഓഡിറ്ററായി രാജൻ ഏബ്രഹാമിനേയും തെരഞ്ഞെടുത്തു. പുതിയ പ്രസിഡന്റ് റവ. ഏബ്രഹാം സ്കറിയ പഴയ ഭാരവാഹികളുടെ പ്രവർത്തനങ്ങളെ അഭിനന്ദിക്കുകയും, എല്ലാവിധ സഹകരണങ്ങളും അഭ്യർത്ഥിക്കുകയും ചെയ്തു. സെക്രട്ടറി ഗ്ലാഡ്സണ് വർഗീസ് കൂടുതൽ ആളുകളെ മീറ്റിംഗുകളിലേക്ക് ആകർഷിക്കാൻ സംഘടനയ്ക്ക് കഴിയണം എന്ന് ഓർമ്മിപ്പിച്ചു. മുൻ സെക്രട്ടറി ബെഞ്ചമിൻ തോമസിന്റെ നന്ദിപ്രകടനത്തോടെയും, റവ. ജോണ് മത്തായിയുടേയും, വെരി റവ. സ്കറിയ കോർഎപ്പിസ്കോപ്പ തേലാപ്പള്ളിലിന്റെ പ്രാർത്ഥനയോടുംകൂടി യോഗം പര്യവസാനിച്ചു.


ഷിക്കാഗോ എക്യൂമെനിക്കല് കൗണ്സിലിന്റെ 2017-ലെ പ്രവര്ത്തനങ്ങള് ഉദ്ഘാടനം ചെയ്തു
ഷിക്കാഗോ: ഷിക്കാഗോ എക്യൂമെനിക്കല് കൗണ്സിലിന്റെ 2017-ലെ പ്രവര്ത്തനങ്ങള് കൗണ്സില് രക്ഷാധികാരി ബിഷപ്പ് മാര് ജോയി ആലപ്പാട്ട് മാര്ച്ച് 15-ന് സെന്റ് ജോര്ജ് യാക്കോബായ സിറിയന് ഓര്ത്തഡോക്സ് ചര്ച്ചില് വച്ചു ഭദ്രദീപം തെളിയിച്ച് നിര്വഹിച്ചു. വേദപുസ്തക വായന, പാട്ട് എന്നിവയ്ക്കുശേഷം റവ.ഫാ. ലിജു പോള് എല്ലാവരേയും മീറ്റിംഗിലേക്ക് സ്വാഗതം ചെയ്തു. അധ്യക്ഷ പ്രസംഗത്തില് കൗണ്സില് പ്രസിഡന്റ് റവ. ഏബ്രഹാം സ്കറിയ ഈവര്ഷത്തെ ചിന്താവിഷയമായ "സഭാ വിശ്വാസികള് ദൈവത്തെ അനുകരിക്കുന്നവര് ആയിരിക്കണം' (എഫെസ്യര് 5:1) എന്ന വാക്യത്തെ ഉദ്ധരിച്ച് സംസാരിച്ചു. തുടര്ന്ന് റവ.ഫാ. ഡോ. ജോണ് തോമസ് കരിങ്ങാട്ടില് ഡവോഷണല് പ്രസംഗവും, ബിഷപ്പ് മാര് ജോയി ആലപ്പാട്ട് ഉദ്ഘാടന പ്രസംഗവും നടത്തി. വൈസ് പ്രസിഡന്റ് റവ.ഫാ. മാത്യൂസ് ജോര്ജ്, അഭി. ആലപ്പാട്ട് പിതാവിനു നന്ദി അര്പ്പിച്ചു. സെക്രട്ടറി ഗ്ലാഡ്സണ് വര്ഗീസ് മിനിറ്റ്സും, ട്രഷറര് ജോണ്സണ് കണ്ണൂക്കാടന് 2017-ലെ ബഡ്ജറ്റും അവതരിപ്പിച്ചു. ഈവര്ഷത്തെ ഭവന നിര്മ്മാണ പദ്ധതിയുടെ നറുക്കെടുപ്പ് തദവസരത്തില് നടത്തുകയും, ബഥേല് മാര്ത്തോമാ ചര്ച്ച് അതില് വിജയംവരിക്കുകയും ചെയ്തു. ലോക പ്രാര്ത്ഥനാദിനം, കുടുംബസംഗമം, ഭവനനിര്മ്മാണ പദ്ധതി, വോളിബോള് ടൂര്ണമെന്റ്, ബാസ്കറ്റ് ബോള് ടൂര്ണമെന്റ്, സണ്ഡേ സ്കൂള് കലാമേള, യൂത്ത് റിട്രീറ്റ് കണ്വന്ഷന്, ക്രിസ്തുമസ് ആഘോഷം എന്നിവയാണ് ഈവര്ഷത്തെ പരിപാടികള്. ജോയിന്റ് സെക്രട്ടറി എല്ലാവര്ക്കും നന്ദി അര്പ്പിച്ചു. സമാപന പ്രാര്ത്ഥനയെ തുടര്ന്നു അഭി. മാര് ജോയി ആലപ്പാട്ട് ആശീര്വാദ പ്രാര്ത്ഥന നടത്തി. സെന്റ് ജോര്ജ് യാക്കോബായ പള്ളിക്കാര് ഒരുക്കിയ സ്നേഹവിരുന്നോടെ മീറ്റിംഗ് സമാപിച്ചു.